കുട്ടംകുളം: കുട്ടംകുളം സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് ദേവാലയത്തിന്റെ കൂദാശാകർമം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ നിർവഹിച്ചു.
തുടർന്നുനടന്ന ദിവ്യബലിക്ക് വേലൂർ ഫൊറോന വികാരി ഫാ. ജെയ്സൻ തെക്കുംപുറം, ഇടവക വികാരി ഫാ. സോബിൻ പായിക്കാട്ട്, ഫാ. സേവി പുത്തിരി, ഫാ. ജോബി പുത്തൂർ എന്നിവർ സഹകാർമികരായി. കൈക്കാരന്മാരായ ലോറൻസ് കിടങ്ങൻ, ഷിജോ ചീരമ്പൻ, ക്ലീറ്റസ് ചീരമ്പൻ, റാഫി ചീരമ്പൻ എന്നിവർ നേതൃത്വംനൽകി.